മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്ചക്കില്ലെന്ന് മഹിജ

Posted on: April 14, 2017 3:20 pm | Last updated: April 15, 2017 at 11:08 am

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടിക്കാഴ്ചക്കില്ലെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ. സമരംകൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും മഹിജ പറഞ്ഞു. നാളെയാണ് മഹിജക്ക് കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്.

ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയ മഹിജയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിരാഹാര സമരമനുഷ്ടിച്ച അവര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി സമരം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചത്.