Connect with us

Kozhikode

ഡി വൈ എസ് പിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: സി പി എം നേതാവ് അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: താമരശ്ശേരി ഡി വൈ എസ് പി. കെ അശ്‌റഫിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി പി എം നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൊടുവള്ളി ലോക്കല്‍ കമ്മിറ്റി അംഗം എന്‍ ആര്‍ റിനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കയ്യേലിക്കലിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് റിനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ് അറസ്റ്റ്. സംഭവം ചര്‍ച്ചയായതോടെ ഉന്നതര്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചിരുന്നു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതായി കാണിച്ച് താമരശ്ശേരി ചുങ്കം സ്വദേശി കെ കെ അബ്ദുല്‍ മജീദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച അബ്ദുല്‍ മജീദിനെ വൈകീട്ട് വരെ സ്റ്റേഷനില്‍ നിര്‍ത്തിച്ചതും അറസ്റ്റിലായ വിവരം പുറത്തറിയിക്കാന്‍ അനുവദിക്കാതിരുന്നതും വിവാദമായതിന് പിന്നാലെയാണ് റിനീഷ് സി പി എം നേതാക്കള്‍ക്കൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. റിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി അപ്പോള്‍ തന്നെ ആള്‍ജാമ്യത്തില്‍ വിട്ടു. കെ പി ആക്ട് 120 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇതിന്റെ പേരില്‍ പോലീസ് പിടിച്ചെടുത്ത അബ്ദുല്‍ മജീദിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെയാണ് തിരിച്ചുനല്‍കിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതും അറസ്റ്റ് വിവരം പുറത്തറിയിക്കാന്‍ അനുവദിക്കാതിരുന്നതും സംബന്ധിച്ച് പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് അബ്ദുല്‍ മജീദ് പറഞ്ഞു.

Latest