ഇന്ത്യക്ക് വലിയ അവസരം: ലൂസിയോ

Posted on: April 13, 2017 11:45 am | Last updated: April 13, 2017 at 11:09 am

സൂറിച്: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആഗോള ഫുട്‌ബോളില്‍ ഇന്ത്യക്ക് സ്വയം അടയാളപ്പെടുത്താനുള്ള സുവര്‍ണാവസരമാണെന്ന് ബ്രസീലിയന്‍ ഇതിഹാസം ലൂസിയോ. ലോകഫുട്‌ബോളിലെ യുവപ്രതിഭകളാണ് ടൂര്‍ണമെന്റിനെത്തുക. അവര്‍ക്കെതിരെ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് കരുത്തളക്കാം. അത് വലിയൊരു അനുഭവമാകും.

പരിചയ സമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഫിഫ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ചെറിയ പ്രായത്തില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ക്ക് പ്രൊഫഷണല്‍ ഫുട്‌ബോളര്‍ എന്ന നിലയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ഗുണം ചെയ്യും. യുവതാരങ്ങള്‍ക്ക് ഗ്രാസ് റൂട്ട് ലെവലില്‍ പരിശീലനം ഏര്‍പ്പെടുത്തുന്നത് പോലെ പ്രധാനമാണ് പരിശീലകര്‍ക്ക് പ്രൊഫഷണല്‍ മേന്മയുള്ള കോച്ചിംഗ് നല്‍കുന്നത്. കുട്ടികള്‍ക്ക് ഏറ്റവും മികച്ച അറിവാണ് ലഭ്യമാക്കേണ്ടത്. അതിന് പരിശീലകര്‍ അത് സ്വായത്തമായിരിക്കണം- ലൂയിസോ ഫിഫ ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിനാണ് കപ്പ് സാധ്യതയെന്നും ലൂസിയോ.