Connect with us

Kerala

വോട്ടിങ് യന്ത്രം പരിശോധിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കുന്നു. ഡല്‍ഹിയിലെ നിര്‍വാചന്‍ സഭയില്‍വെച്ച് മെയ് ആദ്യവാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രം പരിശോധിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറീയിച്ചു. നാലു ഘട്ടങ്ങളിലായാകും പരിശോധന.

10 ദിവസത്തെ സമയം നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും യന്ത്രം പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്താം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കാര്യമായ ക്രമക്കേട് നടക്കുന്നതായി വിവിധ കോണുകളില്‍ നിന്നും വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍. യു പി മുന്‍ മുഖ്യമന്ത്രിയും സമാജവാദ് പാര്‍ട്ടി നേതാവുമായ മായാവതി തുടങ്ങിയവരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. 72 മണിക്കൂര്‍ സമയം അനുവദിച്ചാല്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ പുറത്തുകൊണ്ടുവരാന്‍ തനിക്കാകുമെന്ന് കെജിരിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറീയിച്ചിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് യു പി യില്‍ ബി ജെ പി അധികാരത്തിലെത്തിയതെന്ന് നിരവധി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട മധ്യപ്രദേശിലെ നിയമസഭാ മണ്ഡലത്തില്‍ യന്ത്രത്തിന് കൃത്രിമം കണ്ടെത്തിയതോടെ വിമര്‍ശകരുടെ സംശയം ബലപ്പെടുകയായിരുന്നു.


അതോടൊപ്പം വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് പ്രതിപക്ഷം രാഷ്ട്രപതിയെ കാണുകയും ചെയ്തു. ബാലറ്റ് പേപ്പര്‍ തന്നെ തിരികെ കൊണ്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ 13 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് രാഷ്ട്രപതിയെ കണ്ടത്.

Latest