Connect with us

National

യുപിയില്‍ യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിയുടെ സദാചാര ഗുണ്ടായിസം

Published

|

Last Updated

മീററ്റ്: ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും യുവാവിനും നേരെ ഉത്തരപ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം. മുറിക്കുള്ളില്‍ സംശയാസ്പതമായി കണ്ടു എന്നാരോപിച്ചാണ് പൊതു സ്ഥലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി അക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പൊതു സ്ഥലത്ത് സ്ത്രീ പുരുഷന്മാരെ അക്രമിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിനെതിരെ ആന്റി റോമിയോ സ്‌ക്വാഡ് എന്നപേരില്‍ പ്രത്യേക പോലീസ് സേനക്ക് ആദിത്യനാഥ് രൂപംകൊടുത്തിരുന്നു. എന്നാല്‍ ഈ അക്രത്തിന് പോലീസും കൂട്ടുനിന്നതായി ആരോപണമുണ്ട്. സാംസ്‌കാരിക സംഘമായി ഉരുവം കൊണ്ട യുവവാഹിനി സംസ്ഥാനത്ത് സദാചാര ഗുണ്ടായിസത്തിനാണ് നേതൃത്വം നല്‍കിവരുന്നത്.

Latest