ലാവ്‌ലിന്‍ കേസ്; വിചാരണ പൂർത്തിയായി, വിധി വേനലവധിക്ക് ശേഷം

Posted on: April 12, 2017 5:26 pm | Last updated: April 13, 2017 at 10:10 am

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവ്‌ലിന്‍ കേസില്‍ വിചാരണ നടപടിക്രമങ്ങള്‍ ഹൈക്കോടതിയില്‍ പൂര്‍ത്തിയായി. വേനല്‍ അവധി കഴിഞ്ഞ് കോടതി തുറന്ന ശേഷം കേസില്‍ വിധി പറയും. 2013ല്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് എതിരായ കുറ്റപത്രം റദ്ദാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തീകരിച്ചത്.

പ്രതികളെ വിചാരണ കൂടാതെ വെറുതെവിട്ടത് നിയമവിരുദ്ധമാണെന്ന് സിബിഐ ഇന്നും കോടതിയില ആവര്‍ത്തിച്ചു. സുപ്രിം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് എതിരാണ് ഇതെന്നും സിബിഐ അഭിഭാഷകന്‍ ബോധിപ്പിച്ചു.