സുരേന്ദ്രന്റെ പോസ്റ്റിനു താന്‍ എഴുതിയ മറുപടി ചില സംഘപരിവാര്‍ സുഹൃത്തുക്കള്‍ തെറ്റായി പ്രചരിപ്പിക്കുന്നു: അഡ്വ.പിഎ മുഹമ്മദ് റിയാസ്

Posted on: April 11, 2017 10:55 pm | Last updated: April 11, 2017 at 10:57 pm

കോഴിക്കോട്: ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പോസ്റ്റിനു താന്‍ ഫേസ്ബുക്കില്‍ എഴുതിയ മറുപടി ചില സംഘപരിവാര്‍ സുഹൃത്തുക്കള്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്.

സിപിഐ(എം) എന്ന രാഷ്ട്രീയ പ്രസ്ഥാനം ദുര്‍ബലപ്പെടുവാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ മടിയില്ലാത്തവരാണ് സംഘപരിവാര്‍.
സിപിഐഎം ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണല്ലോ പിണറായി വിജയനെ ചില സംസ്ഥാനങ്ങളില്‍ തടയുവാന്‍ പോലും സംഘപരിവാര്‍ ശ്രമിച്ചതെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

പിണറായി വിജയന്‍ സിപിഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപെട്ട നേതാവാണെന്ന് , ഇന്ന്
ബിജെപിയുടെ സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ,
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം ദുര്‍ബലപ്പെടുവാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ മടിയില്ലാത്തവരാണ് സംഘപരിവാര്‍.
സിപിഐഎം ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ഭയക്കുന്നത് കൊണ്ടാണല്ലോ പിണറായി വിജയനെ ചില സംസ്ഥാനങ്ങളില്‍ തടയുവാന്‍ പോലും സംഘപരിവാര്‍ ശ്രമിച്ചത്.
മണിക്കൂറുകള്‍ക്ക് മുന്‍പ് സുരേന്ദ്രന്റെ പോസ്റ്റിനു ഞാന്‍ എഫ്ബിയില്‍ എഴുതിയ മറുപടി ചില സംഘപരിവാര്‍ സുഹൃത്തുക്കള്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.
അവരോട് സ്‌നേഹത്തോടെ പറയട്ടെ..
‘മതവര്‍ഗ്ഗീയ ശ്ക്തികളുടെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടവരാണ് പിണറായിവിജയനും കമ്മ്യൂണിസ്റ്റുകാരും’
അപ്പോള്‍ ശരി …
ഉറങ്ങുന്നവര്‍ക്ക് എഴുന്നേല്‍ക്കാം,
ഉറക്കം നടിക്കുന്നവര്‍ ഉറങ്ങിക്കൊള്ളു.