ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്യേണ്ടത് കോടതിക്ക് മുന്നിലെന്ന് ആനത്തലവട്ടം

Posted on: April 11, 2017 8:48 pm | Last updated: April 12, 2017 at 10:58 am

തിരുവനന്തപുരം: ജിഷ്ണുപ്രണോയയുടെ കുടുംബം സമരം ചെയ്യേണ്ടത് കോടതിക്ക് മുന്നിലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. സമരം അവസാനിപ്പിച്ച് പോകാനുള്ള പിടിവള്ളിമാത്രമാണ് ജിഷ്ണുവിന്റെ കുടുംബവുമായി ഉണ്ടാക്കിയ കരാറെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണു കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായനടപടിയുണ്ടാകുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

അതേസമയം ജിഷ്ണുകേസില്‍ ഹൈക്കോടതിയുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഹൈക്കോടതി നടപടി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി നടപടിസ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ശക്തിപകരുന്നതാണ്. പോലീസ് നടപടിക്ക് ജുഡീഷ്യറി പിന്തുണ നല്‍കേണ്ടതെന്നും കോടിയേരി പറഞ്ഞു.