വോട്ടിന് പണം: ചെന്നൈ ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും

Posted on: April 9, 2017 8:45 pm | Last updated: April 9, 2017 at 9:27 pm

ന്യൂഡല്‍ഹി: ഏപ്രില്‍ 12 ന് ചെന്നൈയിലെ ആര്‍ കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് അഴിമതി ആരോപണത്തെ തുടര്‍ന്ന് മാറ്റിവെക്കാന്‍ സാധ്യത. സംസ്ഥാന സര്‍ക്കാരിന്റെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

എ ഐ എ ഡി എം കെ നേതാവ് വി കെ ശശികല അവരുടെ സ്ഥാനാര്‍ത്ഥി ടി ടി വി ദിനകരന്‍ന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 89 കോടി രൂപ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.