Connect with us

Kerala

സാഹിത്യ നിരൂപകൻ എം അച്യുതൻ അന്തരിച്ചു

Published

|

Last Updated

കൊച്ചി: പ്രമുഖ സാഹിത്യ നിരൂപകൻ എം അച്യുതൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാകവി ജി.ശങ്കരക്കുറിപ്പിന്റെ മരുമകനാണ്. സംസ്കാരം നാളെ നടക്കും. ഭാര്യ രാധ. മക്കൾ: ഡോ. നന്ദിനി നായർ, നിർമല പിള്ള, ബി.ഭദ്ര.

1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനനം. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ. ബിരുദം ഒന്നാം ക്‌ളാസില്‍ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവണ്‍മെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു.

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓടക്കുഴല്‍ സമ്മാനം നല്കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു.

മാതൃഭൂമിയില്‍ പബ്ലിക്കേഷന്‍ മാനേജര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതല്‍ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം രചിച്ച 12 കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്

Latest