ബംഗ്ലാദേശിന് ഇന്ത്യ 450 കോടി ഡോളർ വായ്പ നൽകും

Posted on: April 8, 2017 12:56 pm | Last updated: April 9, 2017 at 4:18 pm

modi-sheikh-hasina-airporTന്യൂഡല്‍ഹി: ബംഗ്ലാദേശിന് 450 കോടി ഡോളർ വായ്പ നൽകുമെന്ന് ഇന്ത്യ. ഇന്ത്യ സന്ദർശിക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയോടൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോഡി ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിന്റെ പ്രതിരോധ മേഖലയെ സഹായിക്കാനാണ് ഇന്ത്യ വായ്പ നൽകുന്നത്. പ്രതിരോധം, ആണവ സഹകരണം തുടങ്ങിയവയടക്കമുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുകയും ചെയ്തു.

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ ഷേഖ് ഹസീനക്ക് ഡല്‍ഹി വിമാനത്താവളത്തിലും രാഷ്ട്രപതി ഭവനിലും ഊഷ്മള വരവേല്‍പ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തിയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഷേഖ് ഹസീനയെ സ്വീകരിച്ചത്.

ഷേക്ക് ഹസീനയുടെ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മില്‍ 20 കരാറുകളിലാണ് ഒപ്പുവെക്കുന്നത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകള്‍ക്കും ഈ സന്ദര്‍ശനത്തിനിടെ തുടക്കമാകും.

ഇന്ന് രാവിലെ രാജ്യത്ത് എത്തിയ ഷേക്ക് ഹസീന മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ഭവനില്‍ അവര്‍ക്ക് വീരോചിത വരവേല്‍പ്പും നല്‍കി.