ദേശീയ ചലച്ചിത്ര അവാര്‍ഡ്;മികച്ച നടി സുരഭി;മികച്ച നടന്‍ അക്ഷയ്കുമാര്‍; മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

Posted on: April 7, 2017 2:32 pm | Last updated: April 8, 2017 at 12:13 pm
SHARE

ന്യൂഡല്‍ഹി:64ാംമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മറാത്തി സിനിമയായ കാസവ് ആണ് മികച്ച സിനിമ. റസ്തം എന്ന ചിത്രത്തിലെ പ്രകടനത്തിന് അക്ഷയ്കുമാര്‍ മികച്ച നടനായും മിന്നാമിനുങ്ങിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മഹേഷിന്റെ പുരസ്‌കാരത്തിന്റെ രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരനാണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശമുണ്ട്.

മികച്ച ചിത്രം കാസവ് (മറാത്തി)
നടന്‍ അക്ഷയ്കുമാര്‍ (റസ്തം)
നടി സുരഭി (മിന്നാമിനുങ്ങ്)
സംവിധായകന്‍ രാജേഷ് മപുസ്‌കര്‍ സിനിമ (വെന്റിലേറ്റര്‍)
തിരക്കഥ ശ്യാം പുഷ്‌കരന്‍ ( മഹേഷിന്റെ പ്രതികാരം)
മലയാള ചിത്രം മഹേഷിന്റെ പ്രതികാരം
ഛായാഗ്രാഹകന്‍ – തിരുനാവുക്കരശ് (24 തമിഴ് ചിത്രം)
സഹനടന്‍: മനോജ് ജോഷി
സഹനടി സൈറാ വസീം (ദംഗല്‍)
ബാലതാരം ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം)
നുര്‍ ഇസ്ലാം (കന്നഡ)
മനോഹര.കെ (ബംഗാളി)
ഹിന്ദി ചിത്രംനീര്‍ജാ
നവാഗത സിനിമയ്ക്കുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം ദീപ് ചൗധരി (അലീഫ)
ജനപ്രിയ ചിത്രം സന്തതം ഭവതി (തെലുങ്ക്)
നൃത്തസംവിധാനം രാജു സുന്ദരം (ജനതാ ഗാരേജ്)
ആക്ഷന്‍ കൊറിയോഗ്രഫി – പീറ്റര്‍ ഹെയിന്‍ (പുലിമുരുകന്‍)
പിന്നണി ഗായിക -ഇമാന്‍ ചക്രവര്‍ത്തി പ്രാക്തന്‍ – ബംഗാളി സിനിമ
പിന്നണി ഗായകന്‍ സുന്ദര അയ്യര്‍ (ജോക്കര്‍)
മികച്ച സംഗീത സംവിധാനം ബാബു പദ്മനാഭ( ലാമ)
ഗാനരചന വൈരമുത്തു (എന്ത പക്കം ധര്‍മ്മദുരൈ)
സൗണ്ട് റെക്കോര്‍ഡിംഗ് – ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം)

പ്രത്യേക ജൂറി പരാമര്‍ശം അഭിനയം : സോനം കപൂര്‍ (നീര്‍ജ)

പ്രൊഡക്ഷന്‍ ഡിസൈന്‍- സുവിത ചക്രവര്‍ത്തി (24)
സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം- പിങ്ക്
പാരിസ്ഥിതിക ചിത്രം-ദ ടൈഗര്‍ ഹു ക്രോസ്ഡ് ദ ലൈന്‍
കുട്ടികളുടെ ചിത്രം -ധനക് (നാഗേഷ് കുക്കുനൂര്)
തമിഴ് ചിത്രം -ജോക്കര്‍
തെലുങ്ക് ചിത്രം -പെലി ചുക്ലു
മറാത്തി ചിത്രം – ദശക്രിയ
കന്നഡ ചിത്രംറിസര്‍വേഷന്‍
ഗുജറാത്തി ചിത്രം – റോങ്ങ് സൈഡ് രാജു
ബംഗാളി സിനിമ – ബിസര്‍ജന്‍

നോണ്‍ ഫീച്ചര്‍ വിഭാഗം

ഹ്രസ്വ ചിത്രം അബ്ബ
ഡോക്യുമെന്ററി: ചെമ്പൈ
ചലച്ചിത്ര നിരൂപണം ജി ധനഞ്ജയന്‍
ചലച്ചിത്ര പഠനം കെ പി ജയശങ്കര്‍, അജ്ഞജലി മൊണ്ടറോ
സിനിമാ ഗ്രന്ഥം ലതാ സുര്‍ഗാഥ

പ്രത്യേക ജൂറി പരാമര്‍ശം

(സിനിമ) മുക്തിഭവന്‍
അഭിനയം : ആദില്‍ ഹുസൈന്‍

ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. മലയാളം,തമിഴ്,ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ക്കായുള്ള റീജനല്‍ ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍ എസ് വിമലിനെ കൂടാതെ തമിഴില്‍ നിന്ന് സംവിധായകന്‍ ബാലാജി ശക്തിവേല്‍ അംഗമായിരുന്നു. മലയാളത്തില്‍ നിന്ന് പത്തും തമിഴില്‍ നിന്ന് ആറും സിനിമകളാണ് ദേശീയ ജൂറിക്ക് മുന്നിലെത്തിയത്. എം സി രാജനാരായണന്‍ ആയിരുന്നു നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി.

LEAVE A REPLY

Please enter your comment!
Please enter your name here