റഷ്യയേയും സിറിയയെയും വിമര്‍ശിക്കാതെ ട്രംപ്

Posted on: April 7, 2017 10:30 am | Last updated: April 7, 2017 at 12:31 am

വാഷിംഗ്ടണ്‍: സിറിയയെയും റഷ്യയെയും പരാമര്‍ശിക്കാതെ ഇദ്‌ലിബിലെ രാസായുധ ആക്രമണത്തെ അപലപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മനുഷ്യത്വത്തിനെതിരെ നടന്ന ക്രൂരമായ ആക്രമണമാണെന്നും കുട്ടികളെയും നിഷ്‌കളങ്കരായ നവജാത ശിശുക്കളെയും കൊന്നൊടുക്കുമ്പോള്‍ പല അതിരുകളുമാണ് ഭേദിക്കപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ രാസായുധ ആക്രമണത്തില്‍ റഷ്യക്കും സിറിയക്കുമെതിരെ രൂക്ഷമായ വിമര്‍ശങ്ങളുയരുമ്പോള്‍ ഇരുരാജ്യങ്ങളെയും പേരെടുത്ത് പരാമര്‍ശിക്കാന്‍ ട്രംപ് തയ്യാറായില്ല. റഷ്യയുമായുള്ള അനുഭാവമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, രാസായുധ ആക്രമണ വിഷയത്തില്‍ യു എന്നില്‍ സംസാരിച്ച അമേരിക്കന്‍ പ്രതിനിധി റഷ്യക്കും സിറിയക്കുമെതിരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്.