Connect with us

Kerala

സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ജ്വാല; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്ക് എതിരെ ഇന്നലെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. യുഡിഎഫ്, എസ്ഡിപിഐ, ബിഡിജെഎസ്, ബിജെപി കക്ഷികളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ തടനായുള്ള പോലീസ് ശ്രമം ഉന്തും തള്ളിലും കലാശിച്ചു. തുടര്‍ന്ന് പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു. സമരം ഇപ്പോഴും തുടരുകയാണ്.