Connect with us

Kerala

പോലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി; ജിഷ്ണുവിന്റെ അമ്മയെ കാണാന്‍പോകില്ല

Published

|

Last Updated

തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധത്തിന് എത്തിയവരുടെ സംഘത്തില്‍ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ മഹിജയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. അതില്‍ ബിജെപിക്കാരായ ചിലര്‍ ഉണ്ടായിരുന്നു. തോക്കുസ്വാമി എന്ന പേരിലൊക്കെ അറിയപ്പെടുന്ന വേറെ ചിലര്‍. അങ്ങനെ കൂട്ടത്തില്‍ കയറിയ ചിലരാണ് പ്രശ്‌നം ഉണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് ഐജി മനോജ് എബ്രഹാം അന്വേഷിക്കും. അദ്ദേഹത്തോട് പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് സാധാരണ ആരും സമരം ചെയ്യാറില്ല. പുറത്തുനിന്നെത്തിയവര്‍ ബഹളം ഉണ്ടാക്കിയപ്പോള്‍ ജിഷ്ണുവിന്റെ അമ്മയെ അവിടെ കിടക്കുന്ന നിലയിലാണ് കണ്ടത്. അവരെ കൊണ്ടുപോയി പൊലീസ് ചികിത്സ നല്‍കുകയാണ് ചെയ്തത്. പ്രശ്‌നക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടയ്ക്ക് ഡിജിപി അവരെ ആശുപത്രിയില്‍ പോയി കണ്ടെന്നും അവര്‍ സംസാരിച്ചെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയെ താന്‍ പോയി കാണുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Latest