ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും തടഞ്ഞതില്‍ പോലീസിന് വീഴ്ചപറ്റി: രമേശ് ചെന്നിത്തല

Posted on: April 5, 2017 11:38 am | Last updated: April 5, 2017 at 12:52 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും ബന്ധുകള്‍ക്കളെയും തടഞ്ഞതില്‍ പോലീസിനു വീഴ്ച പറ്റിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനത്തു നടന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതായിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കും. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.