മത സൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ വിദ്യാലയങ്ങളില്‍ നിന്ന് ബോധവത്കരണം അനിവാര്യം: കാന്തപുരം

Posted on: April 5, 2017 10:55 am | Last updated: April 5, 2017 at 10:55 am

എടവണ്ണപ്പാറ: മത സൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ വിദ്യാലയങ്ങളില്‍ നിന്ന് ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

എടവണ്ണപ്പാറ ജലാലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മതക്കാര്‍ സൗഹാര്‍ദത്തില്‍ ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം. ഈ സൗഹാര്‍ദത്തെ തകര്‍ക്കാന്‍ ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുകയാണ്. ഇതിനെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം അധ്യക്ഷത വഹിച്ചു. വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സുലൈമാന്‍ മുസ്‌ലിയാര്‍ വാവൂര്‍, ബശീര്‍ വാഴക്കാട്, എ കെ സി ബാഖവി ആക്കോട്, മമത കുഞ്ഞി ഹാജി, തൗഫീഖ് സഖാഫി പ്രസംഗിച്ചു. സി എം മൗലവി വാഴക്കാട് സ്വാഗതവും സിദ്ദീഖ് ഊര്‍ക്കടവ് നന്ദിയും പറഞ്ഞു.