Connect with us

Sports

ബൂട്ടിയ ഉപദേശം തുടരും

Published

|

Last Updated

കൊല്‍ക്കത്ത: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷ(എ ഐ എഫ് എഫ്) ന്റെ ഉപദേശക സമിതിയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയ തുടരും. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കിയതായി എ ഐ എഫ് എഫ് വൈസ് പ്രസിഡന്റ് സുബ്രത ദത്ത അറിയിച്ചു.

അണ്ടര്‍ 17 പരിശീലക സ്ഥാനത്തേക്ക് കോം തോലിനെ പരിഗണിക്കാത്തതില്‍ ബൈച്ചുംഗ് ബൂട്ടിയക്ക് പ്രതിഷേധമുണ്ടായിരുന്നു. മാര്‍ച്ചില്‍ ഫെഡറേഷന്റെ സാങ്കേതിക കമ്മിറ്റിയില്‍ നിന്ന് പുറത്തായ ബൂട്ടിയ ഉപദേശക സമിതിയില്‍ നിന്നും ഒഴിഞ്ഞേക്കുമെന്ന സൂചനയുണ്ടായിരുന്നു.
2015 ഒക്ടോബറില്‍ എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലാണ് ബൂട്ടിയയെ ഉപദേശകനായി നിയമിച്ചത്. സീനിയര്‍ ടീം പരിശീലക സ്ഥാനത്തേക്ക് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനെ തിരികെ കൊണ്ടു വന്നാണ് ബൂട്ടിയ തന്റെ ജോലി ആരംഭിച്ചത്.
ഫിഫയുടെ പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യ 101 ലേക്ക് ഉയരുമെന്നാണ് സൂചന. ഈ ചരിത്ര നേട്ടത്തില്‍ ബൂട്ടിയക്കും അഭിമാനിക്കാം. കോണ്‍സ്റ്റന്റൈനില്‍ അര്‍പ്പിച്ച വിശ്വാസത്തിനുള്ള നന്ദിസൂചകമാണ് ഈ റാങ്കിംഗ്. അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിനെ മാറ്റിമറിക്കും. ഗ്രാസ്‌റൂട്ട് ലെവലില്‍ കൂടുതല്‍ പദ്ധതികള്‍ ആവീഷ്‌കരിക്കും. അതിനെല്ലാം ബൂട്ടിയയുടെ പിന്തുണ ഫെഡറേഷന് അനിവാര്യമാണ്- സുബ്രത ദത്ത പറഞ്ഞു.

Latest