Connect with us

Gulf

ഖത്വറില്‍ സ്വദേശിവത്കരണത്തില്‍ കൂടുതല്‍ തൊഴിലുകള്‍ ഉള്‍പ്പെടുത്തും

Published

|

Last Updated

ദോഹ: വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഖത്വരിവത്കരണം നടത്തുന്നതിന് കൂടുതല്‍ പ്രത്യേക തൊഴിലുകളെ ഭരണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം ഉള്‍പ്പെടുത്തുമെന്ന് അര്‍റായ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഐ ടി, ഫിനാന്‍ഷ്യല്‍- അക്കൗണ്ടിംഗ്, ട്രാന്‍സ്‌ലേഷന്‍, പി ആര്‍, മീഡിയ, ലീഗല്‍ തുടങ്ങിയ പ്രൊഫഷനലുകളെയാണ് ഖത്വരിവത്കരണം ഊര്‍ജിതപ്പെടുത്തുന്നതിന് ഉള്‍പ്പെടുത്തുക.
സര്‍ക്കാര്‍ ഓഫീസുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ജോലി ചെയ്യുന്ന എല്ലാ ഖത്വരികളല്ലാത്തവരെയും ആറ് മാസത്തിനുള്ളില്‍ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള പൗരന്മാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ്, ഓഫീസ് ജോലികള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഒഴിവാക്കുന്ന വിദേശി ജോലിക്കാര്‍ക്ക് ഈ മാസം മുതല്‍ അവരുടെ കരാര്‍ വ്യവസ്ഥകളനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

 

Latest