Connect with us

Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥല‌ം കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതേ്യക സമിതിയെ നിയമിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍, കെഎസ്‌ഐഡിസി എംഡി ഡോ. എം ബീന, പത്തനംതിട്ട കലക്ടര്‍ ആര്‍ ഗിരിജ എന്നിവരാണ് സമിതി അംഗങ്ങള്‍. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍ണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടകരെ ഉദ്ദേശിച്ച് വിമാനത്താവളം നിര്‍മിക്കാന്‍ ഫെബ്രുവരിയിലാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. സ്ഥലം കണ്ടെത്തി നല്‍കാന്‍ വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Latest