സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം: ധനമന്ത്രി ഡോ. തോമസ് ഐസക്ക്

Posted on: April 4, 2017 3:41 pm | Last updated: April 4, 2017 at 8:44 pm

തൃശൂര്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ട്രഷറികളില്‍ ആവശ്യത്തിന് പണമില്ലെന്നും മന്ത്രി പറഞ്ഞു. ട്രഷറികളില്‍ ആവശ്യപ്പെട്ടതിന്റെ പകുതി പണമാണ് കിട്ടിയത്. കോട്ടയം ട്രഷറിയില്‍ ഒന്നര കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് 50 ലക്ഷമാണെന്നും മന്ത്രി വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് കറന്‍സി നല്‍കാത്തതാണ് നോട്ട് ദൗര്‍ലഭ്യം നേരിടാന്‍ കാരണമെന്ന് ധനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് കറന്‍സി നല്‍കുന്ന റിസര്‍വ് ബാങ്ക് കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമായി മാറിയെന്നും മന്ത്രി പറഞ്ഞു.