പി എസ് സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നു

Posted on: April 4, 2017 7:46 am | Last updated: April 4, 2017 at 12:47 am

തിരുവനന്തപുരം: സാമൂഹികനീതി വകുപ്പില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു.
ഐ എസ് എം-ഐ എം എസ്- ആയുര്‍വേദ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ) (എന്‍ സി എ), ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്കും ചുരുക്കപ്പട്ടിക തയ്യാറാക്കും.

പൊതുമരാമത്ത് വകുപ്പില്‍ ആലപ്പുഴയില്‍ ലൈന്‍മാന്‍ (ഇലക്ട്രിക്കല്‍ വിംഗ്), വിവിധ കമ്പനി-ബോര്‍ഡ്-കോര്‍പറേഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (പട്ടികജാതി/വര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം), ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് വകുപ്പില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2/ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് 2 (പട്ടികജാതി/വര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (ഹോമിയോ) തസ്തികയുടെ അഭിമുഖം നടത്തി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ എജ്യുക്കേഷന്‍, ക്ലോത്തിംഗ് ആന്‍ഡ് എംബ്രോയിഡറി, കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്, ടെക്‌സ്റ്റൈല്‍ വീവിംഗ്, ഫിസിയോതെറാപ്പി, ഡെന്റല്‍ ടെക്‌നോളജി, ക്രഷ് ആന്‍ഡ് പ്രീസ്‌കൂള്‍ മാനേജ്‌മെന്റ്), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എന്‍ സി എ-എസ് സി), കേരള സ്റ്റേറ്റ് ഹാന്റ്‌ലൂം വീവേര്‍സ് കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ വീവിംഗ് മാസ്റ്റര്‍ (ഹാന്‍ടെക്‌സ്) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 21/2016 ജനറല്‍, കാറ്റഗറി നമ്പര്‍ 22/2016 സൊസൈറ്റി വിഭാഗം) തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷാ നടത്താനും യോഗത്തില്‍ തീരുമാനമായി.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ പ്യൂണ്‍ തസ്തികയുടെ ഒഴിവ് വിവിധ കമ്പനി-കോര്‍പ്പറേഷന്‍-ബോര്‍ഡിലേക്കുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് നികത്തുന്നതിന് തീരുമാനിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ജ്യോഗ്രഫി ജൂനിയര്‍ (എന്‍ സി എ-എല്‍ സി) ഇന്റര്‍വ്യൂ മാത്രം നടത്തി സെലക്ഷന്‍ നടപടി പൂര്‍ത്തീകരിക്കും. വിവിധ സര്‍ക്കാര്‍-കമ്പനി-ബോര്‍ഡ്-കോര്‍പറേഷന്‍സ്-അതോറിറ്റീസ്-സൊസൈറ്റികളില്‍ ഡ്രൈവര്‍ ഗ്രേഡ് 2-ഡ്രൈവര്‍ എല്‍ ഡി വി തസ്തികയിലേക്ക് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താനും യോഗം തീരുമാനിച്ചു.