Connect with us

National

ജമ്മു കശ്മീരിലെ സബ് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല സബ് ജയിലില്‍ നിന്ന് 14 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പാക്കിസ്ഥാനിലെ ആളുകളുമായി വാട്‌സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്നതിന് തടവുകാര്‍ ഉപോയിഗിച്ചുവെന്ന് കരുതുന്നവയാണ് പിടിച്ചെടുത്ത മൊബൈല്‍ ഫോ ണുകള്‍.
സൈനികര്‍ക്ക് നേരെ കല്ലേറ് നടത്തി പിടിയിലായി ജയിലില്‍ കഴിയുന്നവരില്‍ നിന്നടക്കമാണ് ഫോണുകള്‍ പിടിച്ചെടുത്തിട്ടുള്ളത്.

കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് പാക്കിസ്ഥാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ശ്രമം നടത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ബാരാമുല്ല സബ്ജയിലില്‍ നിന്ന് 14 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍, പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഇവ കണ്ടെത്തുകയായിരുന്നുവെന്ന് ബാരാമുല്ല എസ് എസ് പി ഇംതിയാസ് ഹുസൈന്‍ പറഞ്ഞു. ഫോണുകളില്‍ ചിലതില്‍ നിന്ന് പാക്കിസ്ഥാനിലെ നമ്പറുകളിലേക്ക് വിളിച്ചതായും വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടതായും കണ്ടെത്തിയെന്നും എസ് എസ് പി വ്യക്തമാക്കി. ജയിലിലുള്ള ഏതാനും തീവ്രവാദികളില്‍ നിന്നും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ എന്തിനെല്ലാം ഉപയോഗിച്ചുവെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്.
പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.