പാതയോരത്തെ മദ്യ നിരോധനം: വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജി സുധാകരന്‍

Posted on: April 3, 2017 8:47 pm | Last updated: April 4, 2017 at 12:26 pm

തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍. മദ്യശാലകള്‍ മാറ്റാന്‍ മൂന്ന് മാസത്തെ സമയം ആവശ്യമാണ്. സാവകാശത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളളുഷാപ്പുകളിലൂടെ വിദേശമദ്യം വില്‍ക്കുന്ന കാര്യം ആലോചിക്കുംമെന്നും ഇതിന്റെ നിയമസാധുത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരാണ് പ്രശ്‌നം ഉണ്ടാക്കിയത് അവര്‍ തന്നെ പ്രശ്‌നം പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരെ നിയമസഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.