Connect with us

Gulf

ഷാര്‍ജ വാഹന നമ്പര്‍ ലേലം; 98 ലക്ഷം ദിര്‍ഹം നേടി

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ പോലീസ് ഏര്‍പെടുത്തിയ വാഹന നമ്പര്‍ ലേലത്തില്‍ നേടിയത് 98 ലക്ഷം ദിര്‍ഹം. അതിപ്രധാനവും സവിശേഷ നമ്പറുമായ 15 വിറ്റഴിച്ചത് 34 ലക്ഷത്തിന്. എമിറേറ്റ്‌സ് ഓക്ഷന്‍ സെന്ററുമായി സഹകരിച്ചു ഷാര്‍ജ പോലീസ് കഴിഞ്ഞ മാസം 27 മുതല്‍ ഈ മാസം ഒന്ന് വരെയാണ് നമ്പര്‍ ലേലം സംഘടിപ്പിച്ചത്. 100 സവിശേഷ നമ്പറുകളാണ് ലേലത്തിലൂടെ വിറ്റഴിച്ചത്. രണ്ടക്ക നമ്പറുകളായ 15, 66 എന്നിവയും 120, 121, 200, 202, 221, 313, 888 തുടങ്ങി മൂന്നക്ക സവിശേഷ നമ്പറുകളും 44 നാലക്ക നമ്പറുകളും ലേലത്തിലുണ്ടായിരുന്നു.

മറ്റൊരു സവിശേഷ നമ്പറായ 66, 12 ലക്ഷം ദിര്‍ഹമിനാണ് ലേലത്തില്‍ പോയത്. മൂന്നക്കത്തിലെ സവിശേഷ നമ്പറായ 888ന് ഏഴ് ലക്ഷം ദിര്‍ഹമും ലഭിച്ചു. 2222ന് ആറ് ലക്ഷം, 66666 എന്ന അഞ്ചക്ക നമ്പറിന് 5.59 ലക്ഷം, 200, 3.82 ലക്ഷം എന്നിങ്ങനെ ലേലത്തില്‍ വിറ്റഴിഞ്ഞു. ലേലത്തിലെ ഏറ്റവും കുറഞ്ഞ തുകയായ 6000ത്തിന് 89100 എന്ന നമ്പര്‍ വിറ്റഴിഞ്ഞു. അഞ്ച് ലക്ഷത്തിലധികം പേരാണ് എമിറേറ്റ്‌സ് ഓക്ഷന്‍ മൊബൈല്‍ ആപ് വഴി ലേലം വീക്ഷിച്ചത്.