ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ കിരീടം പിവി സിന്ധുവിന്

Posted on: April 2, 2017 7:56 pm | Last updated: April 3, 2017 at 7:57 pm

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ കിരീടം പിവി സിന്ധുവിന്. ലോക ഒന്നാം നമ്പർ താരവും ഒളിംപിക് മെഡൽ ജേതാവുമായ സെപ്‌യിനിന്റെ കരോലിന മാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു കിരീടം നേടിയത്. സിന്ധുവിന്റെ അഞ്ചാം സൂപ്പർ സീരീസ് കിരീടമാണിത്. സ്കോർ: 19–21, 16 – 21

ആദ്യ സെറ്റ് 19–21ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഉടനീളം സിന്ധുവിന്റെ മുന്നേറ്റമായിരുന്നു. മാരിന് ഒരിക്കൽ പോലും സിന്ധുവിനെ മറികടക്കാനായില്ല.