National
റെയിൽവേ: ഒാൺലെെൻ ബുക്കിംഗിന് സർവീസ് ചാർജ് ഒഴിവാക്കിയത് ജൂൺ 30 വരെ നീട്ടി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയത് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ 2016 നവംബര്‍ 23 മുതല്‍ 2017 മാര്‍ച്ച് 31 വരെയാണ് ഓണ്‍ലൈന്‍ ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിരുന്നത്. ഇത് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 20 മുതല്‍ 40 രൂപ വരെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന്റെ സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. നവംബര്‍ 23 മുതല്‍ ഫെബ്രുവരി 28 വരെ കാലയളവില്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ റെയില്‍വേ വിട്ടുനല്‍കിയത് 184 കോടി രൂപയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.
---- facebook comment plugin here -----