പെഷവാറില്‍ ചാവേര്‍ സ്‌ഫോടനം; 22 മരണം

Posted on: March 31, 2017 8:13 pm | Last updated: March 31, 2017 at 8:27 pm

പെഷവാര്‍: വടക്കുപടഞ്ഞാറന്‍ പാകിസ്താനില്‍ ചാവേര്‍ സ്ഫോടനത്തില്‍ 22 മരണം. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഗോത്രവര്‍ഗ മേഖലയിലെ ഷിയാ പള്ളിക്ക് സമീപം തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റിന്റെ പ്രധാന ഗേറ്റിലേക്ക് ചാവേര്‍ വാഹനമോടിച്ച് കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്.