Connect with us

Kerala

പാതയോരത്തെ മുഴുവൻ മദ്യശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്റ്റാര്‍ ഹോട്ടലുകളിലെ മദ്യശാലകള്‍ അടക്കം ദേശീയ – സംസ്ഥാന പാതയോരത്തെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവ്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ ദൂരപരിധിയും കോടതി കുറച്ചു. പാതയോരത്ത് നിന്ന് 500 മീറ്റര്‍ എന്നത് 220 മീറ്ററായാണ് കുറച്ചത്. 20,000ല്‍ താഴെ ജനസംഖ്യ ഉള്ള പ്രദേശങ്ങള്‍ക്കാണ് ഇളവ്.

സുപ്രീം കോടതി ഉത്തരവ് കേരളത്തിലെ പാതയോരത്തുള്ള മുഴുവന്‍ മദ്യശാലകളെയും ബാധിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകളും ഉടന്‍ പൂട്ടേണ്ടി വരും. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ബാധകല്ലെന്ന നിയമോപശേമാണ് കേരളത്തിന് നേരത്തെ ലഭിച്ചിരുന്നത്.

ദേശീയ – സംസ്ഥാന പാതയോരത്തെ ബാറുകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും സ്വകാര്യ വ്യക്തികളും സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.