National
ആര്‍ടിഐ അപേക്ഷ വാക്കാലും നല്‍കാമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: അറിയാനുള്ള അവകാശം നിയമത്തിന്റെ (ആര്‍ടിഐ) പരിധിയില്‍ വരുന്ന അപേക്ഷകള്‍ വാക്കാലും നല്‍കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ആര്‍ടിഐ നിയമത്തിന്റെ സെക്ഷന്‍ 6(1) പ്രകാരം എഴുതിനല്‍കാന്‍ സാധ്യമല്ലാത്ത ഘട്ടത്തില്‍ വാക്കാല്‍ അപേക്ഷനല്‍കാന്‍ സഹായം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
ബ്രയ്‌ലി ലിപിയില്‍ ആര്‍ടിഐ അപേക്ഷകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
---- facebook comment plugin here -----