National
വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം; നൈജീരിയ പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി: നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അബുജയിലെ ഇന്ത്യന്‍ അംബാസഡര്‍ നഗാബുഷാന റെഡ്ഢിയെ വിളിച്ചുവരുത്തിയാണ് നൈജീരിയന്‍ വിദേശകാര്യ സ്ഥിരം സെക്രട്ടറി ഒലുഷോല എനിക്കനോലയ് പ്രതിഷേധം അറിയിച്ചത്. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഗ്രേറ്റര്‍ നോയിഡയില്‍ ഒരു പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്ന നാല് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ഒരുവിദ്യാര്‍ഥി മരിച്ചതിന് പിന്നില്‍ വിദേശ വിദ്യാര്‍ഥികളാണെന്ന ആരോപണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി.
---- facebook comment plugin here -----