വിഎസിനെതിരെ എംഎം മണി; ഉമ്മന്‍ ചാണ്ടിയുടെ മര്യാദ പോലും കാണിച്ചില്ല

Posted on: March 30, 2017 1:36 pm | Last updated: March 30, 2017 at 10:15 pm
SHARE

ഇടുക്കി: ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. കെ പി രാജേന്ദ്രന്റെ ഭൂമിയു
മായി ബന്ധമെപ്പട്ട് ഉമ്മന്‍ചാണ്ടി കാണിച്ച മര്യാദ പോലും വിഎസ് കാണിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഭൂമാഫിയയുടെ ആളാരെന്ന് ജനങ്ങള്‍ക്കറിയാമെന്നും പാര്‍ട്ടി വിലക്കുളളതിനാല്‍ താന്‍ ഒന്നും പറയുന്നില്ലെന്നും എം എം മണി പറഞ്ഞു.

ടാറ്റയുടെ 50,000 ഏക്കര്‍ ഭൂമി കയ്യേറിയെന്ന് പറഞ്ഞ് ഞങ്ങളെക്കൊണ്ട് സമരം ചെയ്യിച്ച വി.എസ് പിന്നെയൊന്നും പറഞ്ഞില്ല.
വി എസ്സിന് ഓര്‍മ്മപ്പിശകുണ്ടെന്നും 93 വയസ്സായ അദ്ദേഹം പലരും എഴുതിക്കൊടുക്കുന്നതാണ് പ്രസംഗിക്കുന്നതെന്നും ശ്രീ എം എം മണി മൂന്നാറില്‍ കുറ്റപ്പെടുത്തി.