കൊട്ടിയൂര്‍ പീഡനം: രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി

Posted on: March 30, 2017 1:05 pm | Last updated: March 30, 2017 at 8:13 pm
SHARE

rapeകണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍പ്പെട്ട രണ്ടുപേര്‍ കൂടി ഇന്ന് പൊലീസില്‍ കീടങ്ങി. മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടുക്കുംതലയോടൊപ്പം കൂട്ടുപ്രതികളായ വയനാട് തോണിച്ചാലിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരുട്ടി കല്ലുമുട്ടിയിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ സുനില്‍കുമാറിന്റെ മുന്നില്‍ കീഴടങ്ങിയത്. നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് മാറ്റാന്‍ സഹായിച്ചുവെന്നും, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നുമെന്നുമാണ് ഇവര്‍ക്കെതിരെയുളള കേസ്. ഇവരെ ഇന്ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here