മെസിയെ ആശ്രയിക്കുന്ന ബൗസയുടെ ടീം !

Posted on: March 30, 2017 2:28 am | Last updated: March 30, 2017 at 12:28 am

പരിശീലകനായെത്തിയ ഉടനെ ബൗസ ചെയ്തത് പിണങ്ങിപ്പോയ മെസിയെ കാണുവാന്‍ സ്‌പെയ്‌നിലേക്ക് യാത്ര തിരിച്ചു. ഇനി അര്‍ജന്റീനക്കായി കളിക്കില്ലെന്ന് പ്രഖ്യാപിച്ച മെസിയെ അനുനയിപ്പിച്ച് ബൗസ തന്റെ ടീമിന്റെ നെടുംതൂണാക്കി. ആ നീക്കം ഫലിക്കുകയും ചെയ്തു. മെസി വന്നതോടെ അര്‍ജന്റീന ജയിക്കാന്‍ തുടങ്ങി. എന്നാല്‍, മെസിയില്ലാതെ ജയിക്കാനുള്ള മറുമരുന്ന് ബൗസ ഇക്കാലയളവില്‍ കണ്ടെത്തിയില്ല. അര്‍ജന്റീന നേരിടുന്ന പ്രധാന പ്രശ്‌നവും അതു തന്നെ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിക്ക് നാല് മത്സരങ്ങളില്‍ വിലക്ക് വന്നു. ആദ്യ കളിയില്‍
തന്നെ ബൊളിവിയയോട് തോറ്റു. അടുത്ത മൂന്ന് കളികള്‍ നിര്‍ണായകമാണ്. തോല്‍വിയാണെങ്കില്‍ അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ റഷ്യക്കുണ്ടാകില്ല.

മെസിയില്ലാതെ അര്‍ജന്റീനയുടെ വിജയശതമാനം 12.5 മാത്രമാണ്. ആറ് മത്സരങ്ങളില്‍ മെസി കളിച്ചു. അഞ്ചിലും ജയം. ഒരു തോല്‍വി. ഒമ്പത് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. വഴങ്ങിയത് നാല് ഗോളുകള്‍ മാത്രം. മെസിയില്ലാതെ അര്‍ജന്റീന കളിച്ച ആറ് യോഗ്യതാ മത്സരങ്ങളിലെ ഫലം ഇങ്ങനെയാണ് : 0-0 പരാഗ്വെ , 1-1 ബ്രസീല്‍, 1-0 കൊളംബിയ, 2-2 വെനിസ്വെല, 2-2 പെറു, 0-1 പരാഗ്വെ. മെസിയില്ലാതെ ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രം.