എസ് വൈ എസ് ജനജാഗരണം; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കാസര്‍കോട്ട്

Posted on: March 30, 2017 12:10 am | Last updated: March 29, 2017 at 11:32 pm

കാസര്‍കോട്: മുസ്‌ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ഏപ്രില്‍ ഒന്ന് മുതല്‍ നടത്തുന്ന ജനജാഗരണം ക്യാമ്പയിന് ശനിയാഴ്ച കാസര്‍കോട്ട് തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നിര്‍വഹിക്കും.

എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് അധ്യക്ഷത വഹിക്കും. എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. സംസ്ഥാന ഉപാധ്യക്ഷന്‍മാരായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിഷയാവതരണം നടത്തും. പാത്തൂര്‍ മുഹമ്മദ് സഖാഫി, ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ പ്രസംഗിക്കും. മെയ് 25 വരെ നീണ്ടുനില്‍ക്കുന്ന ജനജാഗരണം ഭാഗമായി ടേബിള്‍ ടോക്ക്, സെമിനാര്‍, സന്ദേശയാത്ര, പ്രഭാഷണം, യൂത്ത് പരേഡ് തുടങ്ങിയ പരിപാടികള്‍ നടക്കും. ജലമാണ് ജീവന്‍ എന്ന പേരില്‍ ജലസംരക്ഷണ പരിപാടികളും അനുബന്ധമായി നടക്കും.