മിഡ് സെഗ്‌മെന്റ് സെഡാന്‍ ടാറ്റ ടിഗോർ വിപണിയിലെത്തി

Posted on: March 29, 2017 5:08 pm | Last updated: March 29, 2017 at 5:08 pm

മുംബൈ: ടാറ്റയുടെ ഏറ്റവും പുതിയ മിഡ്‌സെഗ്‌മെന്റ് സെഡാനായ ടാറ്റ ടിഗോര്‍ (Tigor) ഔദ്യോഗികമായി പുറത്തിറക്കി. ടാറ്റ ടിയാഗോയുടെ സെഡാന്‍ വെന്‍ഷനായ ടിഗോറിന് വീതിയും വിസ്താരവും കുറച്ച് കൂടി അധികമുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്‌പെയര്‍ ഹ്യുണ്ടായ് എക്‌സന്റ് ശ്രേണിയിലേക്കാണ് ടിഗോര്‍ എത്തുന്നത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ സ്വീഫ്റ്റിനേക്കള്‍ 65000 രൂപ മതുല്‍ 83000 രൂപ വരെ പിറകിലാണ് ടിഗോര്‍.

1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍, 1.05 ലിറ്റര്‍ റിവോടോര്‍ക് ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളിലാണ് ടിഗോള്‍ പുറത്തിറങ്ങുന്നത്. 4.70 ലക്ഷം രൂപ മുതല്‍ 7.09 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില.

സ്പ്‌ളിറ്റ് എല്‍ഇഡി ടെയില്‍ ലാംപ്, ഡുവര്‍ ടോണ്‍ ബംപര്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി സ്‌റ്റോപ് ലാംപ്, ഡുവല്‍ ടോണ്‍ ഇന്റീരിയര്‍, 24 യൂട്ടിലിറ്റി സ്‌പേസുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫര്‍ടൈന്‍മെന്റ് സിസ്റ്റം, ഹാര്‍മാന്‍ മള്‍ട്ടിമീഡിയ സിസ്റ്റം, മള്‍ട്ടി ഡ്രൈവ് മോഡ്, റിവേഴ്‌സ് പാര്‍ക്കിംഗ് സിസ്റ്റം, ഓട്ടോമേറ്റഡ് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡുവല്‍ എയര്‍ബാഗ്, എബിഎസ് എന്നിവയാണ് ടിഗോറിന്റെ സവിശേഷതകള്‍.