ജീന്‍സും ടീഷര്‍ട്ടും ധരിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിലക്ക്

Posted on: March 29, 2017 4:35 pm | Last updated: March 30, 2017 at 12:33 am

മുംബൈ: ജീന്‍സും ടീഷര്‍ട്ടും ധരിച്ച് കോടതിയിലെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ ബോംബെ ഹൈക്കോടതി വിലക്കി. കോടതിയില്‍ ധരിക്കാന്‍ യോജിച്ച വസ്ത്രങ്ങളല്ല ജീന്‍സും ടീഷര്‍ട്ടുമെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍ ഈ വേഷമിട്ടെത്തിയ മാധ്യമപ്രവര്‍ത്തകരോട് പുറത്ത് പൊകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വിടേണ്ടി വന്നു. നേരത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെലൂര്‍ കഴിഞ്ഞ വര്‍ഷമാണ് ബോംബെ ഹൈക്കോടതിയില്‍ ചുമതലയേറ്റത്.