Connect with us

Kerala

ഫോണ്‍വിളി വിവാദം: ജസ്റ്റിസ് പിഎ ആന്റണിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിളി വിവാദം അന്വേഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. ജസ്റ്റിസ് പിഎ ആന്റണിക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അന്വേഷണ കമ്മീഷനെ തീരുമാനിച്ചത്.

ആര് ഫോണ്‍ വിളിച്ചു, എന്തിന് വിളിച്ചു, ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ അന്വേഷിക്കും.

പെണ്‍കുട്ടിയുമായി ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രി സ്ഥാനത്ത് നിന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ചത്. ശശീന്ദ്രന്റെ ഫോണ്‍ ഒരു സ്വകാര്യ ചാനല്‍ ചോര്‍ത്തി ശബ്ദരേഖ പുറത്തുവിടുകയായിരുന്നു.

Latest