Connect with us

Kerala

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍വെച്ച് പുലര്‍ച്ചെ 3.15ന് സി.ബി.ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ നിന്ന് എത്തിയതായിരുന്നു ഉതുപ്പ് വര്‍ഗീസ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. ഉതുപ്പ് വര്‍ഗീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍റ്റന്റ്‌സ് ആന്‍ഡ് ട്രാവല്‍സ് കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനാണു ഉതുപ്പ് വര്‍ഗീസ്. 19500 രൂപ ഫീസ് വാങ്ങി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ നേടിയ ഉതുപ്പ് ഉദ്യോഗാര്‍ഥികളില്‍ നിന്നു 19.50 ലക്ഷം രൂപ ഇടാക്കിയിരുന്നു.

 

Latest