കാസര്‍കോട് റെയ്ഡ് തുടരുന്നു; പിടികിട്ടാപ്പുളളികളും വാറന്‍ഡ് പ്രതികളും അറസ്റ്റില്‍

Posted on: March 28, 2017 10:51 pm | Last updated: March 28, 2017 at 10:51 pm

കാസര്‍കോട്: വിവിധ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഒമ്പത് പിടികിട്ടാപ്പുളളികളേയും 76 വാറന്‍ഡ് പ്രിതികളെയും അറസ്റ്റ് ചെയ്തു.

ജില്ലയിലെ നിലവിലുളള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാമൂഹ്യദ്രോഹികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നടന്ന പട്രോളിംഗിലും ഓപ്പറേഷനുകളിലുമാണ് പ്രതികള്‍ പിടിയിലായത്. മോട്ടോര്‍ വാഹന നിയമപ്രകാരം 670 പേര്‍ക്കെതിരെ പിഴ ചുമത്തി. മതിയായ രേഖകളില്ലാതെ ഓടിച്ച 151 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്.