ആം ആദ്മി എം എല്‍ എ ബി ജെ പിയില്‍ ചേര്‍ന്നു

Posted on: March 28, 2017 7:24 am | Last updated: March 27, 2017 at 11:25 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ആം ആദ്മി പാര്‍ട്ടി എം എല്‍ എ ബി ജെ പിയില്‍ ചേര്‍ന്നു. ബാന്‍വാന്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ വേദ് പ്രകാശാണ് എം എല്‍ എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് ശ്യാം ജജു, പ്രതിപക്ഷ നേതാവ് വിജേന്ദ്രര്‍ ഗുപത എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാജിക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.

തന്റെ മണ്ഡലത്തില്‍ രണ്ട് വര്‍ഷമായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ദേവ് പ്രകാശ് ആരോപിച്ചു. മോദിയുടെ നേതൃത്വം അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ആം ആദ്മി പാര്‍ട്ടിയിലെ 35 എം എല്‍ എമാരും നിരാശരാണെന്നും വേദ് പ്രകാശ് പറഞ്ഞു.