പ്രതികളെ ഒരാഴ്ചക്കുള്ളിൽ പിടികൂടുമെന്ന് ഉറപ്പ്; ജിഷ്ണുവിൻെറ കുടുംബം സമരത്തിൽ നിന്ന് പിന്മാറി

Posted on: March 26, 2017 9:02 pm | Last updated: March 27, 2017 at 1:22 pm

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഒരാഴ്ചക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന ഡിജിപിയുടെ ഉറപ്പിനെ തുടര്‍ന്ന് കുടുംബം നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറി. ഡല്‍ഹിയില്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഡിജിപിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം.

ഒളിവില്‍ കഴിയുന്ന പ്രതികളെ ഒരാഴ്ചക്കുള്ളില്‍ പിടികൂടുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ഡിജിപി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ഡിജിപി ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല സമരം തീരുമാനിച്ചിരുന്നത്.