മാനനഷ്ടക്കേസിൽ കെജരിവാൾ വിചാരണ നേരിടണമെന്ന് കോടതി

Posted on: March 25, 2017 8:24 pm | Last updated: March 25, 2017 at 8:24 pm

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ മാനനഷ്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിചാരണ നേരിടമെന്ന് ഡൽഹി കോടതി ഉത്തരവ്. കേസിൽ മെയ് 20 ന് വിചാരണ ആരംഭിക്കുമെന്നും ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സുമിത് ദാസ് വ്യക്തമാക്കി. ജയ്റ്റ്ലി ഡൽഹി ക്രിക്കറ്റ് അസോസിയൻ പ്രസിഡന്റായിരിക്കെ നടന്ന അഴിമതി സംബന്ധിച്ച് കെജ്രിവാൾ നടത്തിയ ആരോപണങ്ങളാണ് കേസിന് ആധാരം.

ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപർകീർത്തികരവുമാണെന്ന് ചൂണ്ടിക്കാട്ടിയും 10 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടും 2015 ലാണ്ജെയ്റ്റ്ലി കോടതിയെ സമീപിച്ചത്.