മദ്‌റസാ അധ്യാപകന്റെ കൊല വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ -ബി ജെ പി

Posted on: March 24, 2017 10:46 pm | Last updated: March 24, 2017 at 9:59 pm

കാസര്‍കോട്: ചൂരിയിലെ മദ്‌റസാ അധ്യാപകന്‍ മുഹമ്മദ് റിയാസിന്റെ കൊലപാതകത്തില്‍ ബി ജെ പിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്ത് പറഞ്ഞു.

തികച്ചും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന പ്രതികാര കൊലപാതകത്തെ അപലപിക്കുന്നു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കളിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരിക്കെ ഇതിനെ വര്‍ഗ്ഗിയവത്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുസ്‌ലിം ലീഗും സിപിഎമ്മും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.