സന്തോഷ് ട്രോഫി: കേരളത്തെ തോല്‍പ്പിച്ച് ഗോവ ഫൈനലില്‍

Posted on: March 23, 2017 10:21 pm | Last updated: March 24, 2017 at 3:36 pm

ബാംബോളിം (ഗോവ): കേരളത്തെ തോല്‍പ്പിച്ച് ഗോവ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവ കേരളത്തെ തറപറ്റിച്ചത്.

61ാം മിനിറ്റില്‍ രാഹുല്‍ വി. രാജാണ് കേരളത്തിനായി ഒരു ഗോളടിച്ചത്. ഗോവയ്ക്കു വേണ്ടി ലിസ്റ്റണ്‍ കൊളാസോ ഇരട്ടഗോള്‍ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഗോവ ബംഗാളിനെ നേരിടും.