Connect with us

Gulf

യു എ ഇയില്‍ കാറില്‍ യാത്രചെയ്യുന്ന മുഴുവന്‍ യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

അബുദാബി : യുഎഇയില്‍ കാര്‍ യാത്രികര്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി, കാറിലുള്ള മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ െ്രെഡവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ.

നിലവില്‍ െ്രെഡവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനുമാണ് ഇത് നിര്‍ബന്ധം. കര്‍ശനമായ പുതിയ ഗതാഗത ചട്ടങ്ങളും പിഴയും അടങ്ങുന്ന നിയമത്തിന്റെ കരടിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി.

കാറിലുള്ള മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ െ്രെഡവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. നാല് ബ്ലാക്ക് പോയന്റും ലഭിക്കും. അശ്രദ്ധമായ െ്രെഡവിങിന് 2000 ദിര്‍ഹം പിഴ., 23 ബ്ലാക്ക് പോയന്റ് പുറമെ 60 ദിവസം വാഹനം കണ്ടുകെട്ടും. മരുഭൂമിയില്‍ ഓടിക്കുന്ന ബഗ്ഗി വാഹനവും അശ്രദ്ധമായി ഓടിച്ചാല്‍ 3000 ദിര്‍ഹം പിഴ കിട്ടും. മൂന്ന് മാസം ബഗ്ഗി കണ്ടുകെട്ടും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ലൈസസ് റദ്ദാക്കും. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സുരക്ഷാസീറ്റ് നിര്‍ബന്ധമാക്കും. ലംഘിച്ചാല്‍ 400 ദിര്‍ഹമാണ് പിഴ. വാഹനങ്ങളുടെ ചില്ലില്‍ ഒട്ടിക്കാവുന്ന ടിന്റിന്റെ തോത് 40 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ ചട്ടങ്ങള്‍ നിലവില്‍വരും.