കെഎം മാണിയെ തിരികെയെത്തിക്കാന്‍ നേതൃത്വം നല്‍കും: കുഞ്ഞാലിക്കുട്ടി

Posted on: March 23, 2017 10:56 am | Last updated: March 22, 2017 at 11:57 pm

മലപ്പുറം: യു ഡി എഫ് വിട്ട കെ എം മാണിയെ തിരികെ എത്തിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച് യു ഡി എഫില്‍ ചര്‍ച്ച ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ചര്‍ച്ച നടത്തും. മലപ്പുറത്ത് കെ എം മാണിയുടെ പിന്തുണ പാര്‍ട്ടിക്ക് ശുഭപ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എം എല്‍ എ സ്ഥാനം രാജിവെച്ച് മത്സരിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ഭയമാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കി.

രാജിവെച്ച് മത്സരിക്കുന്ന കീഴ്‌വഴക്കം ഇതുവരെയായി പാര്‍ട്ടിയിലില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ എം എല്‍ എ സ്ഥാനം രാജിവെക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.