Connect with us

Sports

പി എസ് ജിയിലേക്കില്ലെന്ന് വെംഗര്‍

Published

|

Last Updated

പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പി എസ് ജി) തനിക്കായി രണ്ട് വര്‍ഷത്തെ കരാറിന് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സെന്‍ വെംഗര്‍. ഇത് വ്യാജ വാര്‍ത്തയാണെന്നായിരുന്നു ഫ്രഞ്ചുകാരനായ വെംഗറുടെ പ്രതികരണം.

ഈ സീസണിന് ശേഷം പ്രീമിയര്‍ ലീഗില്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയതായും അത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും വെംഗര്‍ പറഞ്ഞു. 1996 ലാണ് 67 കാരനായ വെംഗര്‍ ആഴ്‌സണല്‍ ടീമിന്റെ പരിശീലകനായത്.
ടീമിന്റെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് വെംഗര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ബയേണ്‍ മ്യൂണിക്കിനോട് 10-2ന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെ പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോംവിച്ചിനോട് 3-1 തോറ്റ ടീം ആറാം സ്ഥാനത്തേക്കിറങ്ങുകയും ചെയ്തു. 2004ന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

---- facebook comment plugin here -----

Latest