ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍ വെടിവെയ്പ്പ്:നാലുപേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: March 23, 2017 12:12 am | Last updated: March 23, 2017 at 6:54 pm

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനുമുന്നില്‍ വെടിവയ്പ്.നാലുപേര്‍ മരിച്ചു.നിരവധിപേര്‍ക്ക് പരിക്കേറ്റു.
പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനു വെടിയേറ്റതായി കോമണ്‍സ് ലീഡര്‍ ഡേവിഡ് ലിണ്ടിംഗ്ടന്‍ പറഞ്ഞു. വെടിവയ്പ് നടത്തിയ അക്രമിയെ പോലീസ് കീഴടക്കിയതായും അദ്ദേഹം അറിയിച്ചു.

പാര്‍ലമെന്റിനുള്ളിലുള്ളവരോട് ഓഫീസില്‍ തന്നെ കഴിയാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.