Gulf
ഉംറ വിസകള്‍ ഇനിമുതല്‍ പുതിയ രൂപത്തില്‍

ദുബൈ: ഉംറ തീര്‍ഥാടകര്‍ക്കായുള്ള വിസകള്‍ ഇനി മുതല്‍ ഫോട്ടോ പതിച്ച പേപ്പര്‍ഷീറ്റ് പ്രിന്റുകളില്‍. സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അംഗീകൃത ഏജന്‍സികള്‍ മുഖേന സഊദിയിലേക്ക് അപേക്ഷ സമര്‍പിച്ച ഉംറ യാത്രികന് അനുമതി (അപ്രൂവല്‍) ലഭിക്കുന്നതോടെ പാസ്‌പോര്‍ട്, മെഡിക്കല്‍, എമിറേറ്റ്‌സ് ഐ ഡി, എന്‍ ഒ സി എന്നിവ സമര്‍പിച്ചാല്‍ സഊദി എംബസിയില്‍ നിന്ന് എന്റര്‍ ചെയ്യുന്ന പാസ്‌പോര്‍ടുകള്‍ അംഗീകൃത ഉംറ ഏജന്‍സികളില്‍നിന്ന് വിസകള്‍ പ്രിന്റായി ലഭിക്കും. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തിരുന്ന രൂപം ഇനി മുതല്‍ ഉണ്ടാകില്ല. ആഴ്ചകള്‍തോറും യാത്ര ചെയ്യുന്ന ഗ്രൂപ്പുകളുടെ അമീറുമാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇതുമൂലം പാസ്‌പോര്‍ട്ടുകളില്‍ പേജുകള്‍ തീരുന്ന പ്രശ്‌നമില്ലാതെയാകും.
കഴിഞ്ഞ വര്‍ഷം ഹജ്ജ് യാത്രികര്‍ക്കും ഈ രൂപത്തിലാണ് വിസകള്‍ ലഭിച്ചിരുന്നത്.
സ്വീപ്പിംഗ് മെഷീനില്‍ റീഡാവാത്ത പാസ്‌പോര്‍ട്ടുകള്‍ക്ക് ഇതുമൂലം ഉംറവിസ ലഭിക്കാന്‍ പ്രയാസമനുഭവപ്പെടും.
റിപ്പോര്‍ട്ട്- റഫീഖ് എറിയാട്